തൃശൂർ വെടിക്കെട്ട് അപകടത്തിൽ കാണാതായ യുവാവിന്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

APRIL 22, 2026, 10:09 PM

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി (74) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയതായിരുന്നു. 

മകൻ ഗിരീഷിനെ കാണാതായതിനെ തുടർന്ന് അവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ആണ് ബന്ധുക്കൾ പറയുന്നത്. ഗൗരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

അതേസമയം, മുണ്ടത്തിക്കോട് സ്ഫോടനത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നാലുപേരെയാണ് ഇപ്പോഴും കണ്ടെത്താനാകാത്തത്. കോട്ടപ്പുറം, കമ്മത്ത് ലൈൻ സ്വദേശിയായ അഭിജിത് (അഭി), തൃശൂർ മണക്കൂടി സ്വദേശി വിഷ്ണു (കോലാട്ടുപറമ്പിൽ ഹൗസ്), കോട്ടപ്പുറം ചേലാട്ട് ലൈൻ സ്വദേശി ഗിരീഷ്, സുരേഷ് സി.എ എന്നിവരാണ് കാണാതായവർ.

vachakam
vachakam
vachakam

അപകട സ്ഥലത്ത് ഇന്ന് വീണ്ടും കെ-9 (കെഡാവർ) നായ്ക്കളെ എത്തിച്ച് പരിശോധന നടത്തും. 10 പേർ ചികിത്സയിൽ തുടരുകയാണ്, അതിൽ 4 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam