കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശിയായ കോളേജ് വിദ്യാർഥി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് കത്ത് നൽകി.
അതേസമയം, സനീഷ് തുടങ്ങിയ ടെലഗ്രാം പ്രീമിയം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബർ ടീം. ഗ്രൂപ്പ് ആരംഭിച്ചിട്ട് അധികകാലം ആയില്ലെന്നാണ് സനീഷിന്റെ മൊഴി. കേസിൽ രണ്ടുപേർ കൂടി പൊലീസ് നിരീക്ഷണത്തിലുണ്ട്.
ഇതിനിടെ ഒന്നാം പ്രതി ശ്രീഹരി കൂടുതൽ പേരുകൾ വെളിപ്പെടുത്തി . വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
കേസ് പുറത്തുവന്നതോടെ കുറ്റക്കാരിൽ പലരും മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും മൊഴിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
