വയനാട്: മൂടക്കൊല്ലിയിലെ പന്നിഫാമിൽ എത്തിയത് WWL 39 എന്ന പെൺകടുവയാണെന്ന് സ്ഥിരീകരണം.
വനംവകുപ്പിന്റെ ക്യാമറ ട്രാപ്പിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്.
മൂടക്കൊല്ലി കരികുളത്ത് ശ്രീനേഷ്, കൊല്ലംപറമ്പിൽ ശ്രീജിത് എന്നിവർ ചേർന്ന് നടത്തുന്ന ഫാമിലായിരുന്നു കടുവയെത്തി പന്നികളെ കൂട്ടത്തോടെ പിടികൂടിയത്.
ചത്തനിലയിൽ 17 പന്നികളുടെ ജഡവും ഫാമിന് സമീപം കടുവയുടെ കാൽപാടുകളും കണ്ടെത്തിയിരുന്നു.
കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്