കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ മഴ

JUNE 5, 2025, 7:33 PM

തിരുവനന്തപുരം: അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നു. ഈ സഹചര്യത്തില്‍ കേരളത്തില്‍ നേരിയ മഴയ്ക്ക് മാത്രം സാധ്യത. തിങ്കളാഴ്ചവരെ ഇടവിട്ടുള്ള മഴയ്ക്ക് മാത്രമാണ് സാധ്യത. അതിനുശേഷം ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചു കാലവര്‍ഷം വീണ്ടും കേരളത്തില്‍ സജീവമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് എവിടെയും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ നാല് മണിയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരമാണ് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ലക്ഷണം ആദ്യം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നാല്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുള്ള സമയത്ത് ജനലോ വാതിലോ അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാനും പാടില്ല. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാണ്ടിരിക്കാന്‍ ശ്രമിക്കുകയും വേണം.

ഇടിമിന്നലുണ്ടെങ്കില്‍ ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമായിട്ടുണ്ടെങ്കില്‍ തുറസായ സ്ഥലങ്ങള്‍ ടെറസ് എന്നിവിടങ്ങില്‍ കുട്ടികള്‍ ഉള്‍പ്പെട നില്‍ക്കുന്നത് ഒഴിവാക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇന്ന് മുകല്‍ ഈ മാസം ഒന്‍പത് തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ , അതുമായി ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത.

ഒന്‍പതിന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35 - 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ യും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam