തിരുവനന്തപുരം: ഇന്ത്യയിൽ ഇത്തവണ കാലവർഷം ശരാശരിയേക്കാൾ കുറവായിരിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലും സാധാരണയെക്കാൾ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യത. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴക്കുറവിന് പ്രധാന കാരണമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
സാധാരണ അളവിന്റെ കുറഞ്ഞത് 92 ശതമാനം വരെ മഴ ലഭിക്കേണ്ട സാഹചര്യത്തിൽ ഇത്തവണ രാജ്യത്ത് ഏകദേശം 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം. മഴ കുറയുന്നത് വരൾച്ചാ സാഹചര്യം സൃഷ്ടിക്കാനും കാർഷിക മേഖലയെയും വൈദ്യുതി ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
