സംസ്ഥാനത്ത് കാലവർഷം വൈകും; അടുത്ത ആഴ്ചയോടെ മഴ ശക്തമാകാൻ സാധ്യത

MAY 25, 2026, 6:41 AM

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം നാളെ എത്താനുള്ള സാധ്യത കുറഞ്ഞതായി റിപ്പോർട്ടുകൾ. അടുത്ത ആഴ്ചയോടെയാകും മൺസൂൺ ശക്തമായി അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. 

എൽനിനോ പ്രതിഭാസം ഡിസംബർ വരെ തുടരാനിടയുള്ളതിനാൽ സംസ്ഥാനത്തിന് പ്രതീക്ഷിച്ച തോതിൽ മഴ ലഭിക്കണമെന്നില്ലെന്ന് ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ അറിയിച്ചു.

എൽനിനോയുടെ സ്വാധീനത്തെ തുടർന്ന് ജലസംഭരണികൾ നിറയാൻ ആവശ്യമായ മഴ ലഭിക്കാതെ പോകാമെന്നും, ഇത് സംസ്ഥാനത്തെ വിവിധ വൈദ്യുതി പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

vachakam
vachakam
vachakam

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് തൃശൂരിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയും, മധ്യ-കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന മറ്റൊരു ചക്രവാതചുഴിയും മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്. കേരള–തെക്കൻ തമിഴ്നാട് തീരത്തിനു സമീപം ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam