തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തേ എത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നാണ് സാധാരണയായി കണക്കുന്നത്. ഇത്തവണ അതിനും ദിവസങ്ങള്‍ക്കുമുന്‍പ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ് ഉള്ളത്. കാലവര്‍ഷം ഈയാഴ്ച അവസാനത്തോടെ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്താനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണയായി മെയ് 20 നാണ് ആന്റമാനില്‍ എത്താറ്. ഇത്തവണ 15 ന് എത്തിയേക്കും. ആന്റമാനിലെത്തിയാല്‍ സാധാരണ 10 ദിവസമാണ് കേരളത്തില്‍ കാലവര്‍ഷം തുടങ്ങാന്‍ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മെയ് അവസാനയാഴ്ച കേരളത്തില്‍ മഴ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.
14 മുതല്‍ കേരളത്തില്‍ കനത്തമഴ പ്രതീക്ഷിക്കാം. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മെയ് അവസാനത്തോടെ മഴ സജീവമാകും.
14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലും 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 16 ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
