മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; ഡോ. പി സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

MARCH 30, 2026, 7:17 AM

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡോ. പി സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.

നിലവില്‍ കെ-ഡിസ്‌ക് സ്ട്രാറ്റജിക് അഡ്വൈസറായി പ്രവര്‍ത്തിക്കുന്ന പി സരിന്‍ ഔദ്യോഗിക പദവിയില്‍ ഇരിക്കെ രാഷ്ട്രീയ പ്രചരണങ്ങളില്‍ പങ്കെടുത്തതും വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങള്‍.

പരാതി പ്രകാരം, പ്രതിമാസം 80,000 രൂപ ശമ്പളവും ഔദ്യോഗിക വാഹന സൗകര്യവും ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥനായതിനാല്‍ സരിന്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. കൂടാതെ, വാഹന ചെലവിനായി കെ-ഡിസ്‌ക് പ്രതിമാസം 88,000 രൂപ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന് നല്‍കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും, അതിനാല്‍ ഡോ. പി സരിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നുള്ള രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam