“ജനം തെറ്റിദ്ധരിച്ചിരിക്കാം"; കാരണം പരിശോധിച്ച് തിരുത്തൽ നടത്തി തിരിച്ചുവരുമെന്ന് എം.എം. മണി

MAY 5, 2026, 5:01 AM

ഇടുക്കി: സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് ശക്തമായ തിരിച്ചടിയാണെന്ന് എം എം മണി. ഉടുമ്പൻചോല ഉൾപ്പെടെ തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഞങ്ങൾ തോറ്റത് ശരിയാണ്. വോട്ടുകൾ കുറഞ്ഞു. ശക്തമായ തിരിച്ചടിയാണ് ഉണ്ടായത്. ഉടുമ്പൻചോലയിലേത് അടക്കം തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. തിരുത്തലുകൾ നടത്തി തിരിച്ചുവരും. തെരഞ്ഞെടുപ്പ് മാത്രം ആശ്രയിച്ചുള്ള പാർട്ടി അല്ല ഞങ്ങൾ. ഭരണവിരുദ്ധ വികാരമാണോയെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല, സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ ഘടകങ്ങളാണ് ഇവിടെ പ്രതിഫലിച്ചത്,” എന്ന് മണി പറഞ്ഞു.

ജനവിധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, “ജനം തെറ്റിദ്ധരിച്ചിരിക്കാം, അല്ലെങ്കിൽ ജനങ്ങളുടെ ചിന്തയ്ക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കണം. ജനങ്ങളെ ശ്രദ്ധിക്കാൻ ഞങ്ങളല്ലാതെ പിന്നെ ആരാണ്? ഉമ്മൻ ചാണ്ടിയാണോ, അദ്ദേഹത്തിന്റെ മകനാണോ?” എന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് തോൽവിയെ അടിസ്ഥാനമാക്കി പാർട്ടിയെ വിലയിരുത്തരുതെന്നും, “പുല്ലുപോലെ കണക്കാക്കി മുണ്ടും മടക്കിക്കുത്തി പ്രവർത്തനം തുടരും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെയും എം.എം. മണി പരിഹസിച്ചു. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പേ തന്നെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയത് ശരിയല്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam