കാസര്‍ഗോഡ്: ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.എല്‍. അശ്വിനിക്ക് നേരെ മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. എസ്ഐആറില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നതാണ് പ്രധാന വിമര്‍ശനം.
മണ്ഡലത്തില്‍ ബിജെപി ആകെ ചേര്‍ത്തത് ഏകദേശം 4000 വോട്ടുകളാണ് എന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നതായി സൂചനയുണ്ട്. കേന്ദ്രം രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ എസ്ഐആര്‍ നടപടികളെ യുഡിഎഫ് മഞ്ചേശ്വരത്ത് ഫലപ്രദമായി ഉപയോഗിച്ചെന്നും വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം.
അതേസമയം, മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തരം ഒരു അവലോകന യോഗം നടന്നിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എം.എല്‍. അശ്വിനി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
