തിരുവനന്തപുരം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുണ്ടായ ചർച്ചകൾക്കും പിന്നാലെ കെ.സി. വേണുഗോപാലിനെതിരേ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എം.കെ. രാഘവൻ എംപി. “കെ.സിയെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് അതിന്റെ ആത്മസുഖം ലഭിക്കട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ചകൾ ഇപ്പോൾ അവസാനിച്ച വിഷയമാണെന്നും, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി.
ഇതിനിടെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ആന്റോ ആന്റണി എംപിയും രംഗത്തെത്തി. കേരളത്തിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് കെ.സി. വേണുഗോപാൽ എന്നും, പാർലമെൻററി പാർട്ടിയിൽ ചരിത്രത്തിൽ തന്നെ അപൂർവമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ആന്റോ ആന്റണി പറഞ്ഞു.
“കെ. കരുണാകരന്റെ ശക്തമായ രാഷ്ട്രീയ കാലത്തുപോലും ഇത്തരത്തിലുള്ള പിന്തുണ ലഭിച്ചിട്ടില്ല,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് പാർട്ടി ഐക്യത്തിന് ഒപ്പമുണ്ടാകാൻ കെ.സി. തയ്യാറായതിനെ അദ്ദേഹം അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
