സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണങ്ങാനിട്ട തുണി!  എടുത്തി മാറ്റി മന്ത്രി 

JUNE 20, 2026, 9:45 AM

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡില്‍ ഉണങ്ങാനിട്ട തുണി എടുത്തി മാറ്റി മന്ത്രി പി. സി വിഷ്ണുനാഥ്. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ കര്‍ണാടക സ്വദേശിക്കായി തെരച്ചില്‍ നടക്കുന്നതിനിടെ ഏകോപനത്തിനായി ബീച്ചിലെത്തിയതായിരുന്നു മന്ത്രി.

ഈ സമയത്താണ് സുരക്ഷാ മുന്നറിയിപ്പ് ബോർഡിന് മുകളിൽ കടലിലിറങ്ങുന്നവർ തുണി ഉണങ്ങാനിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. മുന്നറിയിപ്പ് ബോർഡിലെ എഴുത്ത് മറയുന്ന രീതിയിൽ ഉണ്ടായിരുന്ന തുണി മന്ത്രി ഉടൻ എടുത്ത് മാറ്റുകയായിരുന്നു.  

കർണാടക സ്വദേശി സന്തോഷും മൂന്ന് സുഹൃത്തുക്കളുമാണ് കടലിൽ ഇറങ്ങിയത്. തിരയിൽ പെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി.

vachakam
vachakam
vachakam

കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കർണാടകയിൽ നിന്നുള്ള സംഘം പയ്യാമ്പലത്തിലെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ തീർത്ഥാടനത്തിനെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam