തിരുവനന്തപുരം: മാസപ്പടി കേസിൽ ടി. വീണയുടെ മൊഴിയെടുത്തതിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എഫ്ഐഒ വാർത്തയിൽ പുതുതായി ഒന്നുമില്ലെന്ന് റിയാസ് പറഞ്ഞു.
വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് പറഞ്ഞതാണ്. ആ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി ധാരണയെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്. ആ വാദം പൊളിഞ്ഞിരിക്കയാണ്. വിഷയങ്ങളിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ചാണ് മൊഴിയെടുത്തത്. എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്