ഇടുക്കി: പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും യുഡിഎഫിന്റെ ആദ്യ കൺവീനറുമാണ്.
പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് നാളെ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയിൽ ആവർത്തിക്കും. പുതിയ ഡാം എന്നത് തന്നെയാണ് നിലപാട്. ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് ലക്ഷ്യം.
ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ തല ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ട്. പുതിയ ഡാം വിഷയത്തിൽ തമിഴ്നാട് അവരുടെ നിലപാട് പറഞ്ഞു. അവർ നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
