തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകി.
ജൂലൈ 20 നു ഇ പോസ് മെഷീൻ നെറ്റ്വർക്ക് തകറാറിലായി റേഷൻ വിതരണം തടസപ്പെട്ടു കടകൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിച്ചത്.
ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ നടപടിവേണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മന്ത്രി നിർദേശം നൽകി.
ഓണക്കാലത്ത് ഇ പോസ് മെഷീൻ തടസമില്ലാതെ പ്രവർത്തിക്കാൻ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി), ഐ.ടി. മിഷൻ, ഭക്ഷ്യവകുപ്പിലെ റേഷൻ, ഐടി സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു. കണക്റ്റിവിറ്റി, നെറ്റ്വർക്ക് വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ സേവനദാതാക്കളുടേയും അടിയന്തര യോഗം വിളിച്ചു ചർച്ചനടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കു മന്ത്രി നിർദേശം നൽകി. ആധാർ ബന്ധിത പൊതുവിതരണ ആപ്ലിക്കേഷൻ (എഇപിഡിഎസ്) സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയം അപ്രതീക്ഷിതമായി തടസപ്പെട്ടതാണു കാരണമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
