ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കാഞ്ഞര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം സംസ്ഥാനത്ത് ഇന്നുണ്ടായ രണ്ടാമത്തെ മരണമാണിത്. കണ്ണൂര്‍ മുതുകുടയില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചിരുന്നു. എഴുപതുകാരിയായ കെ. നഫീസയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നബീസയക്ക് വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്. പിന്നാലെയാണ് മരണം.
എറണാകുളം ചെറായി റിസോട്ടിലേത്തിയ യുവതിക്കും ഇന്ന് പാമ്പുകടിയേറ്റിരുന്നു.
ചെറായിയിലെ റിസോര്‍ട്ടില്‍ താമസത്തിനെത്തിയ അന്യ സംസ്ഥാനക്കാരിക്കാണ് പാമ്പുകടിയേറ്റത്. കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിളയ്ക്കാണ് പാമ്പുകടിയേറ്റത്.
കാലിലെ പാദത്തിലെ വിരലിലാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കായി ശര്‍മ്മിളയെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
