മലപ്പുറം: മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ സത്യസന്ധമായി ഒന്നുമില്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ.
അർജന്റീന ചൈനയിൽ നിന്നും പണം വാങ്ങി കളിക്കാൻ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. അവരും കേസ് കൊടുത്തിട്ടുണ്ട്. കേരളത്തിലും അർജൻ്റീന പണം വാങ്ങി തട്ടിപ്പ് നടത്തിയതാണെന്നും മുൻ കായികമന്ത്രി പറഞ്ഞു.
മന്ത്രിയുടെ കമ്പ്യൂട്ടറിൽ അടിച്ചാൽ എല്ലാ രേഖകളും കിട്ടും. പക്ഷേ, കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എസ് ഐ ടിക്ക് കമ്പ്യൂട്ടറിലുള്ള എല്ലാ രേഖകളും പരിശോധിച്ചാൽ ലഭ്യമാകും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി സ്പോൺസർക്ക് നൽകുന്നത് തന്നെ ഇടത് സർക്കാരാണ്. ജിഎസ്ടിയിൽ തന്നെ നിരവധി നിയമങ്ങളുണ്ട്. അത് ഇപ്പോഴാണ് അവർ വായിച്ചിട്ടു ഉണ്ടാവുക. അതുകൊണ്ടായിരിക്കാം നടപടി വൈകിയതെന്നും ഇതെല്ലാമാണ് വസ്തുതയെന്നും മെസ്സി വിവാദത്തിൽ അന്വേഷണം നടക്കട്ടെയെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.
തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിലായിരുന്നു മുൻ മന്ത്രി വിവാദത്തിൽ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
