കോട്ടയം: അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് അരികിലിരുന്നത് മൂന്നുദിവസം. കോട്ടയം മാങ്ങാനത്താണ് സംഭവം. കൊല്ലംപറമ്പില്‍ ഭാനുമതിയാണ് മരിച്ചത്.
ഭാനുമതി മരിച്ച വിവരം ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാതാവിന്റെ മൃതദേഹത്തിന് കാവല്‍ ഇരുന്നത് മൂന്നുദിവസമാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ദിവസങ്ങളായിട്ടും ഭാനുമതിയെ വീടിന് പുറത്തേക്ക് കാണാതായതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തിയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകനെ മൃതദേഹത്തിന് അരികില്‍ നിന്നും മാറ്റിയത്.ഭാനുമതിക്ക് 80 വയസിനുമേല്‍ പ്രായമുണ്ട്. രോഗബാധിതയായിരുന്നു. ഭാനുമതിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു എന്ന് മകന്‍ പറഞ്ഞെങ്കിലും മൃതദേഹത്തിന് അരികില്‍ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല. പൊലീസ് പണിപ്പെട്ടാണ് മകനെ മാറ്റിയത്. ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
