കാസർകോട്: പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിലെ മനോവിഷമത്തെ തുടർന്ന് 16കാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. ബേക്കൽ താഴെ മൗവ്വലിൽ ഇസ്മയിലിന്റെ മകൾ റിൻഷയാണ് മരിച്ചത്. തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ വിദ്യാർത്ഥിനിയായിരുന്നു റിൻഷ.
ആദ്യ രണ്ട് അലോട്ട്മെന്റുകളിലും റിൻഷയ്ക്ക് പ്ലസ് വൺ സീറ്റ് ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് റിൻഷയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
