മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍

JANUARY 28, 2026, 11:34 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് 2026-27 വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപനം. 

ധനമന്ത്രി കെഎൻ ബാലഗോപാൽ ആണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ് മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടുന്ന 11 ലക്ഷത്തോളം പേർക്ക് ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. ഇതുവഴി ഏത് പ്രായത്തിലുള്ളവർക്കും യാതൊരു മെഡിക്കൽ പരിശോധനകളും ഇല്ലാതെ ക്യാഷ്ലെസ് ഇൻഷുറൻസ് സേവനം നൽകുന്നു. 

vachakam
vachakam
vachakam

104 വയസ്സ് വരെ പ്രായമുള്ള വ്യക്തിവരെ മെഡിസെപ്പിൽ ചേർന്ന് ഇൻഷുറൻസ് സേവനം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ബജറ്റ് അവതരണത്തിൽ എടുത്തുപറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam