പത്തനംതിട്ട: തിരുവല്ലയിൽ എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.മരിച്ചത് കൊല്ലം അശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്.തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ആയിരുന്നു സംഭവം.
വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഹോസ്റ്റര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്.കാല്‍ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.കെട്ടിട്ടത്തിൽ നിന്നും വീണ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്ലും ജോണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ജോണിന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ENGLISH SUMMARY: MBBS student died in Thiruvalla
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്