മട്ടന്നൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെ അന്വേഷിച്ച് എൻഐഎ.
പ്രതിയെ പിടികൂടിയ മട്ടന്നൂർ ബേരത്ത് അന്വേഷണസംഘം വീണ്ടുമെത്തി. മട്ടന്നൂരിലെത്തുന്നതിന് മുൻപ് സവാദ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നൽകിയവരെ കേന്ദ്രീകരിച്ച് സമാനമായ അന്വേഷണം നടത്തുന്നുണ്ട്.
സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ് ഡി പി ഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.
ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയാൻ സവാദിന് പ്രാദേശിക സഹായം ലഭിച്ചു എന്ന കാര്യം എൻഐഎ സ്ഥിരീകരിച്ചിരുന്നു. സവാദ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെ റിയാസ് ഒളിവിലായി.
ഇയാൾ കേരളത്തിൽ നിന്നും കടന്നതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്