കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച; 23 ലക്ഷം രൂപ കവർന്നു

APRIL 27, 2026, 12:12 AM

കൊല്ലം: നഗരത്തിൽ വ്യാപാര സ്ഥാപനത്തിൽ വൻ കവർച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള ‘സ്റ്റെയിൻസ് ട്രേഡിങ് കമ്പനി’യിൽ നിന്നാണ് 23 ലക്ഷം രൂപ മോഷ്ടിച്ചത്. ഇതിൽ 20 ലക്ഷം രൂപ ലോക്കറിൽ നിന്നുമും 3 ലക്ഷം രൂപ ബില്ലിംഗ് ഡ്രോയറിൽ നിന്നുമാണ് കവർന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച പുലർച്ചെ 12 മുതൽ 2 മണിക്ക് ഇടയിൽ രണ്ടംഗ സംഘം കവർച്ച നടത്തിയതായാണ് പൊലീസ് നിഗമനം. ഡ്രൈ ഫ്രൂട്ട്‌സിന്റെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് സംഭവം നടന്നത്. മോഷ്ടാക്കൾ മുഖം മറച്ചും പി.പി.ഇ കിറ്റിന് സമാനമായ വസ്ത്രം ധരിച്ചുമാണ് എത്തിയത്. 

സ്ഥാപനത്തിന്റെ പിൻവശം കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത് എന്നാണ് ലഭിക്കുന്ന വിവരം. കൃത്യമായ പ്ലാനിംഗോടെ നടത്തിയ കവർച്ചയായതിനാൽ പ്രൊഫഷണൽ മോഷണസംഘമാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

vachakam
vachakam
vachakam

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച ബാങ്കുകൾ അവധിയായതിനാൽ പണം ലോക്കറിൽ സൂക്ഷിച്ചിരുന്നതായി സ്ഥാപന ഉടമ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam