കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ'യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്.
പാലിയേറ്റിവ് ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ലയാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്