വീണ്ടും യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി : എത്തിയത് സെക്രട്ടറിയേറ്റിന് മുന്നിൽ

MAY 28, 2026, 9:03 PM

തിരുവനന്തപുരം:  ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഭീഷണിയുമായി വന്നതോ സെക്രട്ടറിയേറ്റിനു മുന്നിലും.  വിനീത് എന്നയാളാണ്  ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇയാള്‍ കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിലെ മരത്തിന് മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്ന് എലിവിഷം കഴിച്ചതിനുശേഷമാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള വിദേശ മദ്യ ഷോപ്പിന് മുകളില്‍ കയറിയത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു.

vachakam
vachakam
vachakam

പിന്നാലെ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് മനസിലാക്കിയതിനാലാണ് പറഞ്ഞുവിട്ടതെന്നാണ് വിവരം. എന്നാല്‍ ജോലി ചെയ്തിട്ടും രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്നായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ച ശേഷം യുവാവ് പറഞ്ഞത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam