പാലാ: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ പാലാ മണ്ഡലത്തില്‍ അട്ടിമറി സൂചനകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ. മാണി പിന്നിലായതായാണ് അട്ടിമറി സാധ്യതയ്ക്ക് കാരണം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനാണ് നിലവില്‍ മണ്ഡലത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ മാണി സി. കാപ്പന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം നടക്കുന്ന പാലായില്‍ ജോസ് കെ. മാണി പിന്നിലായത് എല്‍ഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പാലാക്കാര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാണി സി. കാപ്പന്‍. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതേയുള്ളൂ എന്നും ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതോടെ ചിത്രം മാറുമെന്നുമാണ് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലായിലെ ഓരോ റൗണ്ട് വോട്ടെണ്ണലും അതീവ നിര്‍ണ്ണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
