രണ്ടാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം; യുവാവിനെ നാട്ടുകാർ പിടികൂടി

OCTOBER 29, 2025, 4:18 AM

 തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

സ്കൂൾ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ലൈംഗികാതിക്രമത്തിന് ശ്രമം നടന്നത്. സ്‌കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. 

 ആറ്റുപുറം സ്വദേശി ഷൈജു (40)വിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

vachakam
vachakam
vachakam

കുട്ടി ബഹളം വെച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിലുള്ളവർ ഇറങ്ങിവന്നു. ഇതോടെ ഓടി രക്ഷപ്പെട്ട ഷൈജു തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.

എന്നാൽ നാട്ടുകാർ പ്രദേശത്താകെ തിരച്ചിൽ നടത്തി. പിന്നാലെ തൊട്ടടുത്ത മലയിൽ നിന്നും ഇയാളെ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam