ഇടുക്കി : തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു.
കഴിഞ്ഞ ദിവസമാണ് ജോലിക്കിടെ പ്രൂണിംഗ് യന്ത്രത്തിന്റെ ബ്ലേഡ് ഒടിഞ്ഞ് തൊഴിലാളിയുടെ തുടയിടുക്കിലേക്ക് തുളച്ചു കയറിയത്.
ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിൽ താമസിക്കുന്ന വിജയ് ശേഖര്‍ (56) ആണ് മരിച്ചത്. എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളിയായിരുന്നു.
ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റത് കൂടാതെ വൃഷണ സഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ വിജയ് ശേഖറെ സൂര്യനെല്ലിയിലെ എച്ച് എം എല്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചു.
വര്‍ഷങ്ങളായി എച്ച് എം എല്‍ ഗുണ്ടുമല ഡിവിഷനിലെ തൊഴിലാളികളാണ് വിജയ് ശേഖറും ഭാര്യ ഇസക്കിയമ്മാളും. മക്കള്‍: രാംകുമാര്‍, രാജലക്ഷ്മി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്