പാലക്കാട് : വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരുവന്റെ ഉപജീവനമാർഗ്ഗമായ കട കത്തിച്ച് ചാമ്പലാക്കി.
കല്ലേക്കാട് ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകൾ കത്തി നശിച്ചത്. രാത്രിയായതിനാൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആളപായമുണ്ടായില്ല.
പ്രദേശവാസിയായ ഒരാളാണ് കടകൾ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. തെക്കുമുറി വി രാധാകൃഷ്ണനെ നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കടകൾ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
