വീടിൻറെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

OCTOBER 2, 2025, 11:03 PM

പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം.

പൊന്നാനി കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിൻ്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്. ശരീരത്ത് തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു.

 കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. 

vachakam
vachakam
vachakam

സമാനമായ രീതിയില്‍ ഇതിനുമുമ്പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam