ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകി പണം സമ്പാദിക്കാം:  2.91 ലക്ഷം തട്ടി, പിന്നാലെ അറസ്റ്റ് 

JUNE 26, 2025, 7:47 PM

ആലപ്പുഴ: ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ.

ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ നിന്നാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പ്രതിയെ അറസ്റ്റ് ചെയതത്. ഡല്‍ഹി സ്വദേശിയായ കപില്‍ ഗുപ്തയാണ് അറസ്റ്റിലായത്. 

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓണ്‍ലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞായിരുന്നു ആലപ്പുഴ അവലൂക്കുന്ന് സ്വദേശിനിയെ കബളിപ്പിച്ച് പ്രതി പണം തട്ടിയത്.

vachakam
vachakam
vachakam

സ്വകാര്യ കമ്പനിയിലെ പ്രതിനിധിയാണെന്നും ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയാല്‍ പണം നല്‍കാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സാപ്പ് വഴി യുവതിയെ സമീപ്പിച്ചത്.

വിശ്വാസം നേടിയെടുക്കാനായി ആദ്യം ഇവര്‍ക്ക് ചെറിയ തുകകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഏഴ് ഇടപാടുകളിലായിട്ട് പ്രതി യുവതിയില്‍ നിന്ന് 2.91 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam