മാമി തിരോധാന കേസ്: അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

NOVEMBER 24, 2025, 12:44 AM

കോഴിക്കോട്: മാമി തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്നു അന്വേഷണ റിപ്പോർട്ട്‌. 

നടക്കാവ് മുൻ എസ് എച്ച് ഒ ജിജീഷ്, എസ് ഐ ബിനു മോഹൻ, സീനിയർ സി പി ഒമാരായ ശ്രീകാന്ത്,കെ കെ ബിജു എന്നിവർക്ക് എതിരെയാണ് റിപ്പോർട്ട്‌. 

വകുപ്പ് തല അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചില്ല. ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചു. 

vachakam
vachakam
vachakam

അന്വേഷണ റിപ്പോർട്ട്‌ നർകോട്ടിക് എസിപി ഉത്തര മേഖല ഐജിക്ക് കൈമാറി. ലോക്കൽ പോലീസിന് വീഴ്ച്ച പറ്റിയെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam