മാളിക്കടവിലെ യുവതിയുടെ കൊലപാതകം  ഭാര്യയ്ക്കറിയാമെന്ന് വൈശാഖൻ

JANUARY 30, 2026, 12:09 AM

കോഴിക്കോട്:  മാളിക്കടവിലെ യുവതിയുടെ കൊലപാതകം ഭാര്യയ്ക്കറിയാമായിരുന്നുവെന്ന്   വൈശാഖൻ. അതേസമയം  പ്രതി വൈശാഖനുമായി  പൊലീസ് തെളിവെടുപ്പ് നടത്തി. 

 മാളിക്കടവിലെ വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ പറഞ്ഞു.  

 പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറുവയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു.

vachakam
vachakam
vachakam

ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam