മലപ്പുറത്ത് കാട്ടാന ആക്രമണം. വഴിക്കടവ് പുഞ്ചകൊല്ലി നഗറിലാണ് സംഭവം. പുഞ്ചകൊല്ലി ആദിവാസി നഗറിലെ നെടുമുടി (55) യാണ് ആക്രമണത്തിന് ഇരയായത്. വനത്തിനകത്ത് വെച്ചാണ് സംഭവം.
ഇന്ന് വൈകീട്ട് 4.30ഓടു കൂടിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഞ്ചകൊല്ലി ആദിവാസി നഗറിലേക്ക് നെടുമുടി പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
നെടുമുടിയെ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കാട്ടാന ആക്രമണം ഉണ്ടായത് വനത്തിനകത്ത് ആയതിനാൽ വിവരങ്ങൾ ലഭ്യമാകുന്നതിനും വാഹനങ്ങൾ എത്തുന്നതിനുമെല്ലാം പ്രയാസമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്