കൊച്ചി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. ഓഗസ്റ്റ് 14 വരെ രാത്രികളിലാണ് അറ്റകുറ്റപ്പണികൾ നടക്കുക. ഈ ദിവസങ്ങളിൽ ഓഗസ്റ്റ് 11 ഒഴികെ രാത്രി 10 മുതൽ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും.
കർക്കടക വാവ് പ്രമാണിച്ച് ഓഗസ്റ്റ് 11ന് രാത്രി പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കില്ലെന്ന് മനോജ് മൂത്തേടൻ എംഎൽഎ അറിയിച്ചു.
വലിയ വാഹനങ്ങൾക്ക് ബദൽ വഴി
ഗതാഗത നിരോധനമുള്ള രാത്രികളിൽ അങ്കമാലി ഭാഗത്തുനിന്ന് എം.സി. റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങൾ ആലുവ-പെരുമ്പാവൂർ വഴി പോകണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കും ഇതേ വഴി ഉപയോഗിക്കാം.
അങ്കമാലി ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾക്ക് കാലടിക്കടുത്ത് മറ്റൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മലയാറ്റൂർ-കോടനാട് പാലം, വല്ലം വഴി യാത്ര തുടരാം. തിരിച്ചും ഇതേ വഴി ഉപയോഗിക്കാം.
വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾക്ക്
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാവൂരിനും കാലടിക്കും ഇടയിലുള്ള വല്ലം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വല്ലംകടവ്-പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. വിമാനത്താവളത്തിൽ നിന്ന് തിരിച്ചുള്ള യാത്രയ്ക്കും ഈ ബദൽ മാർഗം ഉപയോഗിക്കാം.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ഏർപ്പെടുത്തുന്ന രാത്രി ഗതാഗത നിയന്ത്രണവുമായി യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
