മധു വധക്കേസ്; വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിലേക്ക്

MAY 31, 2026, 5:19 AM

പാലക്കാട്: മധു വധക്കേസിൽ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കും.മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിൻ്റെ സഹോദരി സരസു വ്യക്തമാക്കി. 

അപ്പീൽ പോകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നു എന്നും ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത് എന്നും സരസു പറഞ്ഞു.കേസിൽ നിയമസഹായം തേടി മധുവിൻ്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സരസു മാധ്യമങ്ങളോട് പ്രതികരിച്ചു.

അട്ടപ്പാടിയിലെ മധു കൊലക്കേസിൽ രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു.16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.

vachakam
vachakam
vachakam

അതേസമയം, ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam