ലോട്ടറി കമ്മീഷനും ഡിസ്കൗണ്ടും വർധിപ്പിച്ചു 

NOVEMBER 10, 2025, 7:51 PM

 തിരുവനന്തപുരം; ലോട്ടറി ഏജൻ്റ് കമ്മീഷൻ ഒരു ശതമാനം വർധിപ്പിച്ച് 10 ശതമാനമാക്കി. ഏജൻ്റ് ഡിസ്കൗണ്ടും അര ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 രൂപയുടെ ടിക്കറ്റ് വിൽപ്പനയിൽ 36 പൈസയോളം അധികമായി ഏജൻ്റുമാർക്ക് ലഭിക്കും. 

 ജി.എസ്.ടി വർധനയെത്തുടർന്ന് ലോട്ടറിയുടെ വിവിധ വരുമാന ഘടകങ്ങളിൽ കുറവ് വന്നിരുന്നു. ലോട്ടറി ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം വർധിപ്പിച്ചത്.

എന്നാൽ, നികുതി വർധനവിന് ആനുപാതികമായ ടിക്കറ്റ് വില വർധന വേണ്ടേന്ന നിലപാടാണ് ലോട്ടറി മേഖല മുന്നോട്ടുവച്ചത്. അത് സർക്കാർ അംഗീകരിച്ചു. 

vachakam
vachakam
vachakam

തൽഫലമായി കമീഷനിലും ഡിസ്‌കൗണ്ടിലും ഉണ്ടായ കുറവ് പരിഹരിക്കണമെന്ന് ലോട്ടറി മേഖലയിലെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

സംഘടനാ പ്രതിനിധികളുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ആവശ്യങ്ങളും കൂടി പരിഗണിച്ചാണ് ലോട്ടറി വകുപ്പിൻ്റെ പുതിയ തീരുമാനം.

 

vachakam
vachakam
vachakam



vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam