തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില കുറച്ചു. ഓള്‍ഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് റം അടക്കമുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ വില കുറഞ്ഞു. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെവ്‌കോ വില കുറച്ചതായി എല്ലാ ഔട്ട്‌ലെറ്റുകളിലും അറിയിച്ചിരിക്കുന്നത്.
അതേസമയം എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കുറഞ്ഞിട്ടില്ല. ചിലതിന് മാത്രമാണ് വിലക്കുറവ് ബാധകം. ഇതിന് പ്രധാനപ്പെട്ട കാരണം ചില ബ്രാന്‍ഡുകള്‍ മദ്യം കമ്പനി പ്രതീക്ഷിച്ച വില്‍പന നടത്താതെ പല ഔട്ട്‌ലെറ്റുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ആ ബ്രാന്‍ഡ് മദ്യത്തിന്റെ വില്‍പനയ്ക്ക് വേണ്ടിയാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിലക്കുറവ് നിലവില്‍ വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
