സംസ്ഥാനത്ത് മദ്യത്തിനു വില കൂട്ടി; ജവാന്   650 രൂപയായി

JANUARY 25, 2025, 7:20 PM

തിരുവനന്തപുരം: എലപ്പുള്ളി  ബ്രൂവറി വിവാദത്തിനിടയിൽ  സംസ്ഥാനത്ത് മദ്യത്തിനു വില കൂട്ടി സർക്കാർ.

മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു വില വർദ്ധനവ്. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും

ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും വില വർധിപ്പിച്ചു. 

vachakam
vachakam
vachakam

ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലീറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.  ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യ ക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്. 

 കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam