മലപ്പുറം: വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. മുസ്ലീം ലീഗുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പരോക്ഷമായി പറഞ്ഞ ജിഫ്രി ഭിന്നത ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ജാമിഅ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സമസ്തയുടെ യുവനേതാക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ ജിഫ്രി പ്രതിരോധിച്ചില്ല.
എന്നാൽ ജാമിഅയുടെ സമാപന സമ്മേളനത്തിൽ മാറ്റിനിർത്തപെട്ടവരെ പിന്തുണക്കാനോ സംരക്ഷിക്കാനോ ജിഫ്രി തങ്ങൾ തയ്യാറായില്ല.
മാത്രമല്ല ലീഗുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കാനായിരുന്നു ജിഫ്രി തങ്ങളുടെ ആഹ്വാനം. സമസ്തക്ക് ചില സംഘടനകളുമായി പ്രത്യേക സൗഹാർദ്ദവും ബന്ധവും ഉണ്ടന്നും ഭിന്നിപ്പ് ഉണ്ടാക്കാൻ ആരും ശ്രമിക്കരുതന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്