കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ചു

OCTOBER 18, 2025, 9:06 PM

കോഴിക്കോട്: കോഴിക്കോട്  കിണറ്റിൽ വീണ പുലിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിച്ചു.

പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയാണ് കൂടരഞ്ഞി പെരുമ്പൂള കുര്യൻറെ ക‍ൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റിൽ പുലി വീണത്.

പുലർച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് പുലിയെ മാറ്റി.

vachakam
vachakam
vachakam

കൂട്ടിലുള്ള പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉൾക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും. 

പുലിയെ പിടിക്കാനായി കിണറ്റിനുള്ളിൽ ഇന്നലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളിൽ ഇറക്കാവുന്നതരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam