ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് എ പി ജയൻ

DECEMBER 7, 2025, 6:37 AM

പത്തനംതിട്ട: അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ പി ജയനാണ്  വക്കീൽ നോട്ടീസ് അയച്ചത്.

പ്രസംഗത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് വക്കീൽ നോട്ടീസ്. 

vachakam
vachakam
vachakam

പള്ളിക്കൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കുള്ള സ്വീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു അധിക്ഷേപ പരാമർശം നടത്തിയത്. പാറയിൽ ജങ്ഷനിൽ വെച്ച് സിപിഐഎയും നേതാക്കളെയും എ പി ജയനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. പ്രസംഗത്തിലൂടെ തനിക്ക് മാനഹാനിയുണ്ടായെന്നും എ പി ജയൻ പറയുന്നു.

  നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam