തിരുവനന്തപുരം: ഇടതുമുന്നണി തുടര്‍ഭരണം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തുടര്‍ഭരണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കൊരാശങ്കയുമില്ല. തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ ചിലര്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കില്‍ അവരാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. പേരാമ്പ്രയില്‍ ആശങ്കയില്ല. ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുന്‍പ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. ബേപ്പൂരില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് പറഞ്ഞ ടി പി രാമകൃഷ്ണന്‍ തോറ്റാലും അദ്ദേഹം മൊട്ടയടിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
