ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ച ഉണ്ടായതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ദേശീയ കൗൺസിലിന്റെ വിലയിരുത്തൽ. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നും ഇത് ഗൗരവമായി പരിശോധിക്കേണ്ട സാഹചര്യമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
അതേസമയം, തമിഴ്നാട്ടിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ടും കൗൺസിലിൽ വിമർശനം ഉയർന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ “തമിഴ് തായ് വാഴ്ത്ത്” അവസാനം ആലപിച്ചതിനെതിരെ പ്രമേയം പാസാക്കി. എന്നിരുന്നാലും, തമിഴക വെട്രി കഴകം സർക്കാർ പുരോഗമനവും മതനിരപേക്ഷതയും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുമെന്നുമാണ് സിപിഐയുടെ പ്രതീക്ഷ.
അതേസമയം ഭാരതീയ ജനതാ പാർട്ടി സർക്കാരിന്റെ വർഗീയ നയങ്ങൾക്കെതിരെ ആഗസ്റ്റ് 6 മുതൽ 15 വരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര സംഘടിപ്പിക്കും. “ഇന്ത്യയെ നക്സൽ മുക്തമാക്കും” എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയുടെ പേരിൽ ദളിതർക്കും ആദിവാസി വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്നും അതിന്റെ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിക്കുമോയെന്നും ജി. രാജ ചോദിച്ചു.
കേരളത്തിൽ നിന്നുള്ള സിപിഐ നേതാക്കൾ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തതായും, ചില നേതാക്കൾക്ക് പ്രാദേശിക തിരക്കുകൾ കാരണം പങ്കെടുക്കാനായില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായല്ല നേതാക്കളുടെ അസാന്നിധ്യമെന്നും ജി. രാജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
