കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്  എം.എം. മണി

MAY 3, 2026, 5:16 AM

ഇടുക്കി: കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി സി.പി.ഐ.എം നേതാവ് എം.എം. മണി. ഇടുക്കി ജില്ലയിൽ നാലു സീറ്റുകളും എൽഡിഎഫ് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴയിൽ എൽഡിഎഫ് വിജയിച്ചാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു. പി.ജെ. ജോസഫ് മുന്നണി മാറിയത് എൽഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം വിലയിരുത്തി.

യുഡിഎഫിന് കുടുംബ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായും, “അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ സ്ഥാനാർത്ഥിയാക്കിയത് പ്രശ്നമാകുന്നു” എന്നും അദ്ദേഹം വിമർശിച്ചു. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറയാമെങ്കിലും വിജയം ഉറപ്പാണെന്നും എം.എം. മണി വ്യക്തമാക്കി.

vachakam
vachakam
vachakam

കൂടാതെ, യുഡിഎഫ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതുകൊണ്ട് മാത്രം ജയിക്കാൻ കഴിയില്ലെന്നും, “കൈപ്പത്തി കൊണ്ട് തന്നെയാണ് രാജ്യം ബിജെപിയുടെ കയ്യിലെത്തിയത്” എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam