പത്താം ദിനവും ലക്ഷ്യം കാണാതെ! മിഷൻ അർജുൻ നീളും?

JULY 25, 2024, 4:01 PM

ബംഗളൂരു: ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഇനിയും വൈകും. കാലാവസ്ഥയാണ് ദൗത്യത്തിന് വെല്ലുവിളി ആകുന്നത്. ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാൽ പുഴയിൽ ഇറങ്ങാൻ കഴിയുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് നാവിക സേന ഇപ്പോൾ.

അതിനാൽ ഇന്ന് ഡൈവിങ് നടക്കില്ല. ഇക്കാര്യം ഉത്തര കന്നഡ എസ്പിയും സ്ഥിരീകരിച്ചതായാണ് വിവരം. അതേസമയം ദൗത്യ സംഘം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ഈ സമയം ലഭ്യമാകും.

അതേസമയം അർജുന്റെ ലോറി 3 ഭാഗങ്ങളായി വേർപെട്ട് കിടക്കുകയാണെന്ന് ഐബോർഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്എന്നാൽ ക്യാബിൻ എവിടെയാണ് ഉള്ളത് എന്ന് വ്യക്തമല്ല.ദൗത്യ സംഘം ലോറിക്ക് അരികിൽ ചെന്നെങ്കിലും ക്യാബിൻ കണ്ടെത്താൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

ENGLISH SUMMARY: Latest updates from Shiroor Arjun Case


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam