കൊച്ചി: നടിമാരായ അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള വിവാദത്തിൽ പുതിയ പ്രതികരണവുമായി ലക്ഷ്മിപ്രിയ. പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറിലേറെ നേരം തടഞ്ഞുവെച്ചെന്ന അൻസിബയുടെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് ലക്ഷ്മിപ്രിയയുടെ നിലപാട്.
പോലീസ് സ്റ്റേഷനിൽ താനും അൻസിബയും ഉണ്ടായിരുന്നത് ഒരു മണിക്കൂറിലധികം മാത്രമാണെന്നും അതിന്റെ കൃത്യമായ സമയ വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും അവർ വ്യക്തമാക്കി.
വിവാദത്തിന് കാരണമായത് അൻസിബ അയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശമാണെന്നും, അത് തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വിഷയത്തിൽ വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് അവരുടെ ആരോപണം.
ഇതിനിടെ, വ്യക്തിപരമായ പ്രശ്നങ്ങൾ താരസംഘടനകളുടെ പരിഗണനയ്ക്ക് വിധേയമാക്കേണ്ട കാര്യമില്ലെന്നും, ഇത് വ്യക്തികൾ തമ്മിലുള്ള വിഷയമാണെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു. തന്റെ പരാതിക്ക് പിന്നിൽ പ്രത്യേക അജണ്ടകളോ മറ്റാരുടേയെങ്കിലും സ്വാധീനമോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
