തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തെത്തുടര്‍ന്ന്, അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. സമീപത്തുള്ള കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി പെരുന്നാളാണ് ഉപേക്ഷിച്ചത്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിട്ടായിരുന്നു പള്ളിപ്പെരുന്നാള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു. വൈകീട്ട് നടക്കേണ്ട പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, കലാപരിപാടികള്‍ തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചു.
എല്ലാവരും അറിയുന്നവരാണ്. സ്‌നേഹിതര്‍, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്. വികാരി ഫാദര്‍ സോബിന്‍ പായിക്കാട്ട് പറഞ്ഞു.
ദുരന്തമുണ്ടായ ഇടത്തു നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പള്ളി. പഴയ പള്ളിയില്‍ നിന്ന് മാറി സമീപത്തു തന്നെ പണിത പുതിയ പള്ളിയെ വെഞ്ചെരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പുതിയ പള്ളിയുടെ ആദ്യ പെരുന്നാളാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരുവനന്തപുരത്ത് എട്ടുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍ ശരിയായി പരിശോധിച്ചില്ലെന്ന ആരോപണവുമായി
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളിൽ ജാഗ്രത
വെടിക്കെട്ടില്ല, തൃശൂര്‍ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം
'പകൽ സമയത്ത് വ്ളോഗർ, രാത്രി ആയാൽ കക്കൂസ് മാലിന്യം തള്ളൽ'; യുവാവിനെ അറസ്റ്റ്