ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

MARCH 28, 2026, 9:47 PM

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഈസ്റ്റർ, വിഷു അവധികൾ മുന്നിൽക്കണ്ട് ഏപ്രിൽ 1 മുതൽ 21 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് റിപ്പോർട്ട്. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു എന്നിവയോടനുബന്ധിച്ചാണ് അധിക സർവീസുകൾ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും സർവീസുകൾ ലഭ്യമാകും.

തിരക്കിനനുസരിച്ച് 13 അധിക ബസുകളും സജ്ജമാക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഇത് ആശ്വാസമാകും.

vachakam
vachakam
vachakam

യാത്രക്കാർക്ക് ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. കൂടാതെ 20 രൂപ അധികം നൽകിയാൽ നിശ്ചിത സ്റ്റോപ്പുകൾക്ക് പുറമെ ആവശ്യമായിടങ്ങളിലും ബസ് നിർത്തിവെക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam