കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ചു 

SEPTEMBER 2, 2026, 11:53 PM

 മൈസൂരു: മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒൻപതുപേർക്ക് പരിക്കേറ്റു. 

 ഇന്നലെ രാത്രി കണ്ണൂരിൽനിന്ന് തിരിച്ച സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം.

 കണ്ണൂർ ഡിപ്പോയുടെ ബസ് ആണ് അപകടത്തിൽപെട്ടത്. ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. 

vachakam
vachakam
vachakam

 ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മുന്നിൽ പോകുകയായിരുന്ന ചരക്കുലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.

നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ ആശുപത്രിയിൽ തുടരുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam